Posts

Showing posts from January, 2019

Tax Software 2018-19

അ‌ധ്യാകപസൃഹുത്തുക്കളെ, 2018-19 വർഷത്തെ ഫെബ്രുവരി മാസത്തിന്റെ ശമ്പളത്തിനൊപ്പം ആദായനികുതിയുള്ളവർ ഡിഡിഒയ്ക്ക് സ്റ്റേറ്റ്മെന്റ് നൽ​കണമല്ലോ. അ‌തിനായി ഞാൻ ഉപയോഗിക്കുന്നത് ഈസി ടാക്സ് 2019 -സുധീർ/രാജൻ എന്നിവർ നിർമിച്ച എക്സൽ ​പ്രോഗ്രാമാണ്. വിൻഡോസിലാണ് നിങ്ങൾ ഇത് ചെയ്യേണ്ടത്. വളരെ ലളിതമായി വിവരങ്ങൾ ഇതിൽ ചേർക്കാവുന്നതേയുള്ളൂ. വിശദാംശങ്ങൾ ഇതിന്റെ കൂടെയുള്ള പിഡിഎഫ് കൂടി ഡൗൺലോഡ് ചെയ്ത് ഒന്നുവായിച്ചുനോക്കുക. നിങ്ങൾക്ക് സ്വയമായി ഒന്നു വിചാരിച്ചാൽ വളരെ ലളിതമായി പ്രിന്റ്  എടുക്കാവുന്നതേയുള്ളൂ... EASY TAX 2018-19 DOWNLOAD INCOME TAX DIRECTIONS TO BE READ Credits: Software by Sudheer sir and Rajan Sir Thanks Mathsblog

Photography in DSLR

Image
ഒരു കാമറ സ്വന്തമാക്കി പ്രൊഫഷണല്‍ ഫോട്ടോഗ്രഫര്‍മാര്‍ എടുക്കുന്ന തരത്തില്‍ ഫോട്ടോ എടുക്കണമെന്നത് പലരുടെയും സ്വപ്‌നവും അഭിനിവേശവുമാണ്. എന്നാല്‍ കാമറ കയ്യില്‍ കിട്ടുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാകുക. മാനുവല്‍ മോഡിലാണ് സാധാരണ നല്ല സെറ്റ് ചെയ്ത ഫോട്ടോകള്‍ ലഭിക്കുക. അതിനായി ആപര്‍ചര്‍, ഷട്ടര്‍സ്പീഡ്, ഐസ്ഒ എന്നീ മൂന്നു സങ്കേതങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. അതിനു സഹായിക്കുന്ന ഒരു ചിത്രമാണ് ചുവടെ കൊടുക്കുന്നത്.