നമ്മുടെ സര്‍വീസ്ബുക്കിന്റെ ഇ-വേര്‍ഷന്‍ സ്പാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ലോഗ് ഇന്‍ ചെയ്ത് സര്‍വീസ് മാറ്റേഴ്‌സ് ലിങ്ക് തുറക്കുക. അതില്‍ പുതുതായി ഇ സര്‍വീസ് ബുക്ക് എന്ന മെനു ലഭ്യമായതായി കാണാം. സ്‌കൂളിന്റെ പേരും അധ്യാപകന്റെ പേരിന്റെ ആദ്യഅക്ഷരങ്ങളും ടൈപ്പ് ചെയ്താല്‍ തന്നെ തുറക്കാന്‍ സാധിക്കും. വശങ്ങളില്‍ ക്ലിക്ക് ചെയ്ത് ബുക്കിന്റെ പേജ് മറിക്കുന്ന കണക്കെ എല്ലാ പേജുകളും മറിച്ചുവായിക്കാന്‍ സാധിക്കും. വിവരങ്ങള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സ്പാര്‍ക്കിലെ തന്നെ പേഴ്‌സണല്‍ ഡാറ്റ പേജ് ഉപയോഗിക്കാം. ഡാറ്റ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെില്‍ ഡി.ഇ.ഒയുടെ അനുമതിയോടെ അണ്‍ലോക്ക് ചെയ്ത് ഡിഡിഒ യ്ക്ക് വിവരങ്ങള്‍ ചേര്‍ക്കാം.
പത്താം ക്ലാസിലെ ക്ലാസ്ചുമതലയുള്ള അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പരീക്ഷാഭവന് സര്‍ക്കുലറിലൂടെ പുറത്തിറക്കി. എസ്.എസ്.എല്‍.സി സംബന്ധിച്ച് ഐ എക്സാമില്‍ ഓണ്‍ലൈനായി ചെയ്യേണ്ട നിര്‍ദേശങ്ങള്‍ ഈ ലിങ്കിലൂടെ തുറന്നുവായിക്കാം. I EXAM USER GUIDE 2019
Comments
Post a Comment