Gnukhata ver.4.25
ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്ര സോഫ്റ്റ് വെയറായ ഉബുണ്ടു പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറാണ് Gnukhata (ജീനു-ഖാത്ത). International Cerntre for Free and Open Source Software (ICFOSS) ന്റെ സാമ്പത്തിക സഹായത്തോടു കൂടി Digital Freedom Foundation വികസിച്ചെടുത്ത സോഫ്റ്റ് വെയറാണിത്.
GNUKhata യുടെ ഔദ്യോഗിക വെബ്സൈറ്റായ www.gnukhata.in ല്‍ നിന്നും തികച്ചും സൗജന്യമായി ഈ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്.എന്നാല്‍ ഈ വെബ്സൈറ്റില്‍ ജിനുഖാത്തയുടെ ഏറ്റവും പുതിയ വേര്‍ഷനായ Version 5.5 ആണ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഐ.ടി അറ്റ് സ്കൂള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ടെക്സ്റ്റ് ബുക്കില്‍ പ്രതിപാദിക്കുന്നത് വേര്‍ഷന്‍ 4.25 ആണ്. ആയത് കൊണ്ട് ഈ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ലാബുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും നല്ലത്. മാത്രമല്ല പുതിയ വേര്‍ഷനില്‍ ഇന്റര്‍ഫേസിലും ഓപ്ഷനുകളിലും ചില പ്രധാന മാറ്റങ്ങളുണ്ട്. പഴയ വേര്‍ഷനില്‍ ട്രെയിനിംഗ് ലഭിച്ച അധ്യാപകര്‍ക്ക് പുതിയ വേര്‍ഷനില്‍ അധ്യാപനം നടത്തുമ്പോള്‍ ചില പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. എന്തുകൊണ്ടും വേര്‍ഷന്‍ 4.25 ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഈ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. GnuKhata യുടെ വേര്‍ഷന്‍ 4.25 ന് 339 എം.ബി. സൈസ് ഉണ്ട്.
Courtesy: http://www.alrahiman.com

Comments
Post a Comment